സിബിആർഇ വാല്യുവേഷൻ സർവീസസിന് യൂറോമണി റിയൽ എസ്റ്റേറ്റ് അവാർഡ്

Posted on: September 12, 2019

ന്യൂഡൽഹി : പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടിംഗ് സ്ഥാപനമായ സിബിആർഇ വാല്യുവേഷൻ സർവീസസിന് യൂറോമണി റിയൽ എസ്റ്റേറ്റ് അവാർഡിൽ ഏഷ്യ-പസിഫിക്കിലെ മികച പ്രോപ്പർട്ടി വാലുവേഷൻ ടീമായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ മൂല്യനിർണയം നടത്തിയ ഒരു ലക്ഷം പ്രോപ്പർട്ടികളിൽ സിബിആർഇ ടീം റിയൽ എസ്റ്റേറ്റ് ഉടമകൾ, ഡെവലപ്പർമാർ, നിക്ഷേപകർ, വായ്പക്കാർ എന്നിവർക്കായി ബൃഹത്തായ മൂല്യനിർണയം നടത്തി ഉപദേശങ്ങളും സേവനങ്ങളും നൽകി.

സിബിആർഇ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും ടീമംഗങ്ങളുടെ കഠിന പ്രയ്തനവും പ്രതിജ്ഞാബദ്ധതയുമാണ് അവിസ്മരണീയമായ ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്നും ഞങ്ങളിൽ അർപ്പിച്ച വിശ്വാസം നിലനിർത്തുമെന്നും സിബിആർഇ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽഈസ്റ്റ്, ആഫ്രിക്ക ചെയർമാനും സിഇഒയുമായ അൻഷുമാൻ മാഗസിൻ പറഞ്ഞു. സർക്കാർ, കോർപറേറ്റ് പ്രൊജക്ടുകളിൽ വിവിധ സേവനങ്ങൾ നൽകുന്ന 300 അംഗ ടീമാണ് സിബിആർഇയുടെ കരുത്ത്.