സ്‌കൈലൈൻ ബിൽഡേഴ്‌സിന് ഏഷ്യ പസഫിക് ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്

Posted on: June 7, 2019

കൊച്ചി : സ്‌കൈലൈൻ ബിൽഡേഴ്‌സിന് രണ്ട് ഏഷ്യ പസഫിക് ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്. കൊച്ചിയിലെ സ്‌കൈലൈൻ ലെജൻഡ്, കോട്ടയത്തെ സ്‌കൈലൈൻ ഗ്രീൻ ടർഫ് എന്നീ പദ്ധതികളാണ് പുരസ്‌കാരം നേടിയത്.

ബാങ്കോക്കിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്‌സ് പ്രസിഡന്റ് സ്റ്റുവർട്ട് ഷീൽഡിൽ നിന്നും സ്‌കൈലൈൻ സീനിയർ വൈസ് പ്രസിഡന്റ് ഇ. എ. അബ്ദു പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.