ഫ്‌ളാറ്റ് വൈകിയാല്‍ പണം തിരികെ നല്‍കണം.

Posted on: May 18, 2019

ന്യൂഡല്‍ഹി : പണമടച്ചിട്ടും പാര്‍പ്പിടം ലഭിക്കാതെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നതു ചൂണ്ടിക്കാട്ടി ദേശീയ തര്‍ക്ക പരാതി പരിഹാര കമ്മീഷനെ സമീപിച്ച ഡല്‍ഹി സ്വദേശിക്കു പണം തിരികെ നല്‍കാന്‍ നിര്‍ദേശം.

അടുത്ത സെപ്റ്റംബര്‍ 30 നു മുന്‍പ് ഫ്‌ളാറ്റ് ലഭിച്ചില്ലെങ്കില്‍ ഉപയോക്താവിന് അടച്ച പണം പലിശ സഹിതം തിരികെ ആവശ്യപ്പെടാം. കേരളത്തിലടക്കം ഫ്‌ളാറ്റിനു പണമടച്ചു കാത്തിരിക്കുന്നവര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് വിധി.

2012 ല്‍ പണമടച്ചിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി ശലഭ്‌നിഗം എന്നയാളാണ് കമ്മിഷനെ സമീപിച്ചത്. 90 ലക്ഷം രൂപയാണ് ആഡംബര ഫ്‌ളാറ്റിനായി ശലഭ് ബില്‍ഡര്‍ക്കു നല്‍കിയത്. 36 മാസത്തിനുള്ളില്‍ കൈമാറുമെന്നായിരുന്നു കരാര്‍. ഫ്‌ളാറ്റ് നിര്‍മ്മാണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന നിര്‍ദേശം. പക്ഷേ അപ്പോഴും നടന്നില്ലെങ്കില്‍ കരാര്‍ തുകയുടെ 6 % നഷ്ടപരിഹാരം നല്‍കണമെന്നും അടച്ച തുക 10 % പലിശ സഹിതം ബില്‍ഡര്‍ തിരികെ നല്‍കണെന്നും വിധിയിലുണ്ട്.

TAGS: Flat |