ജെഎസ്ഡബ്ലിയു പെയിന്റ് വിപണിയിലേക്ക് ഏതു നിറത്തിലുള്ള പെയിന്റിനും ഒരേ വില

Posted on: May 7, 2019

 

കൊച്ചി : ഇന്ത്യയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ ജെഎസ്ഡബ്ലിയു പെയിന്റ് വിപണിയിലേക്കിറങ്ങുന്നു. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ബിസിനസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മേഖലയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരത്തിലുള്ള സ്റ്റീല്‍, സിമന്റ്, ഫര്‍ണീച്ചര്‍ എന്നിവയോടൊപ്പം പെയിന്റ് കൂടി ലഭ്യമാക്കി സമഗ്രമായ ഉല്‍പ്പന്ന ശ്രേണി ഒരുക്കുകയാണ് കമ്പനി.

ഇന്‍ഡസ്ട്രിയല്‍ കോട്ടിങ് കൂടാതെ ഡെക്കറേറ്റീവ് പെയിന്റുകളും ജെഎസ്ഡബ്ലിയു പുറത്തിറക്കുന്നു. ഇന്‍ഡസ്ട്രിയല്‍ കോട്ടിങുകളില്‍ കോയില്‍ കോട്ടിങുകള്‍ പുറത്തിറക്കിയാണ് കമ്പനി പെയിന്റ് വിപണിയിലേക്ക് ഇറങ്ങുന്നതെങ്കില്‍ ഡെക്കറേറ്റീവ് പെയിന്റുകളില്‍ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഭിത്തികള്‍ക്കുള്ള ജലാധിഷ്ഠിത പെയിന്റുകളാണ് പുറത്തിറക്കുന്നത്. ഒരേ ഉല്‍പ്പന്ന ശ്രേണിയിലുള്ള വിവിധ നിറത്തിലുള്ള പെയിന്റുകള്‍ക്ക് ഒരേ വിലയാണ് ഈടാക്കുന്നത്.

2020 ഓടെ 50,000 കോടി രൂപയുടെ ബിസിനസാണ് ഇന്ത്യന്‍ പെയിന്റ് വിപണി പ്രതീക്ഷിക്കുന്നത്. ആഗോള ട്രെന്‍ഡുകളും ഉപഭോക്താക്കളുടെ മാറിവരുന്ന താല്‍പര്യങ്ങളും വ്യക്തമായി പഠിച്ച ശേഷമാണ് ജെഎസ്ഡബ്ലിയു ഈ മേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നത്.

ഇതുവരെ ലഭിക്കാത്ത മികച്ച ഗുണനിലവാരമായിരിക്കും ജെഎസ്ഡബ്ലിയു പെയിന്റ് നല്‍കുകയെന്നും ചെലവാക്കുന്ന പണത്തിനു ആനുപാതികമായ മൂല്യം ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുമെന്നും ജെഎസ്ഡബ്ലിയു പെയിന്റ്സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു. ഏതു നിറത്തിലുള്ള പെയിന്റിനും ഒരേ വില ഈടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായിരിക്കും ജെഎസ്ഡബ്ലിയു എന്നും ഇന്ത്യന്‍ വീടുകള്‍ക്ക് നിറം നല്‍കുന്ന ഭാവിയിലെ നിറവും പെയിന്റുമാകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: JSW Paint |