04
Saturday
May 2024
May 2024
സൗത്ത് ഇന്ത്യ റിയലറ്റേഴ്സ് കോൺഫറൻസ് 29 ന്
Posted on: April 26, 2016
കൊച്ചി : നാഷണൽ അസോസിയേഷൻ ഓഫ് റിയലറ്റേഴ്സ് ഇന്ത്യയുടെ (നാർ ഇന്ത്യ) സൗത്ത് ഇന്ത്യ റിയലറ്റേഴ്സ് കോൺഫറൻസ് – പ്രഗതി 2016, ഏപ്രിൽ 29 ന് കൊച്ചിയിൽ നടക്കും. കൺസ്ട്രക്ഷൻ മേഖലയിൽ റിയൽഎസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി ബിൽ വരുത്തുന്ന മാറ്റങ്ങൾ സമ്മേളനം ചർച്ചചെയ്യും.
ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സമ്മേളനത്തിൽ റിയലിട്ടി രംഗത്തെ പ്രഫഷണലുകൾ, ആർക്കിടെക്റ്റുകൾ, നാർ ഇന്ത്യയുടെയും ക്രെഡായിയുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേരള റിയലറ്റേഴ്സ് അസോസിയേഷൻ ആണ് ആതിഥേയർ.
TAGS: Kerala Realtors Association | NAR-India | National Association Of Realtors-India | Pragathi-2016 | Real Estate Regulatory Authority Bill |
News in this Section
Related News