05
Sunday
May 2024
May 2024
വീട് വാങ്ങാൻ പലിശ ഇല്ലാതെ തവണകളായി പണമടയ്ക്കാം
Posted on: August 20, 2015
പൂനെ : പലിശഇല്ലാതെ തവണകളായി പണമടച്ച് വീട് സ്വന്തമാക്കാൻ ഇതാ സുവർണാവസരം. പൂനെ ഗാർഡിയൻ ഡെവലപ്പേഴ്സാണ് ഭവനനിർമാണ മേഖലയിൽ നൂതനമായ ഈ ആശയം നടപ്പാക്കുന്നത്. ഗാർഡിയൻ പൂനെയിൽ അവതരിപ്പിച്ച നാല് ഭവനപദ്ധതികളിലായുള്ള 3000 യൂണിറ്റുകളിൽ 15 ശതമാനം വീടുകൾ പലിശഇല്ലാതെ തവണകളായി പണമടക്കുന്നവർക്കു വേണ്ടി മാറ്റിവച്ചിരിക്കുകയാണ്.
20 ലക്ഷം മുതൽ 70 ലക്ഷം വരെ വിലയുള്ള വൺ ബെഡ്, ടു ബെഡ്, ത്രീബെഡ് യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്. വീടിന്റെ വിലയുടെ 20 ശതമാനം ഡൗൺപേമെന്റ് നൽകിയാൽ ശേഷിക്കുന്ന തുക 84 തവണകളായി അടച്ചുതീർത്താൽ മതിയെന്ന് ഗാർഡിയൻ ഡെവലപ്പേഴ്സ് ചെയർമാൻ മനീഷ് സാബദെ പറഞ്ഞു.
News in this Section
Related News