ഇന്ത്യയിലെ ക്ലിനിക്കുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ അസ്ട്രസെനികയും ഡോകോണും സഹകരിക്കുന്നു

Posted on: July 13, 2021

കൊച്ചി: ഇന്ത്യയിലുടനീളമായി ആയിരം ക്ലിനിക്കുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ബെംഗലൂരുവിലെ ഡോകോണ്‍ ടെക്‌നോളജീസുമായി ധാരണയിലാതായി ശാസ്ത്രാധിഷ്ഠിത ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനിക അറിയിച്ചു.

രോഗികളുടെ പൂര്‍ണ ചരിത്രം ക്ലിനികില്‍ ലഭ്യമാക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖകളോടെയാവും ഡിജിറ്റല്‍വല്‍ക്കരണം. ദീര്‍ഘകാലമായി തുടരുന്ന രോഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ഇതു ക്ലിനിക്കുകളെ സഹായിക്കും.

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മരണ സാധ്യത ഉയരുന്ന സാഹചര്യത്തില്‍ രോഗികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി ലഭ്യമാക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. രാജ്യത്തെ പത്തു ലക്ഷം രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കും വിധം ഈ വര്‍ഷം തന്നെ ആയിരം ക്ലിനിക്കുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളെ താഴേത്തട്ടില്‍ തന്നെ ചെറുക്കുക എന്ന ആസ്ട്രാസെനികയുടെ തുടര്‍ച്ചയായ കാഴ്ചപ്പാടിന്റെ ഭാഗമായി സ്ഥായിയായ മാര്‍ഗം ലഭ്യമാക്കാനാണ് ഡോകോണുമായി സഹകരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ആസ്ട്രാസെനിക മാനേജിംഗ് ഡയറക്ടര്‍ ഗംഗാദീപ് സിങ് പറഞ്ഞു.

TAGS: Astra Zeneca |