മാനസികാരോഗ്യ ദിനത്തില്‍ മനസിനോടു കരുണ കാണിക്കാനുള്ള പ്രതിജ്ഞയുമായി എംപവര്‍

Posted on: October 10, 2020

കൊച്ചി: ആഗോള മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ പത്തിന് മാനസികാരോഗ്യ അവബോധമുണര്‍ത്തുന്നതിനായി മനസിനോടു കരുണ കാണിക്കൂ എന്ന പ്രതിജ്ഞയെടുത്ത് മാനസികാരോഗ്യ സേവന രംഗത്തെ മുന്‍നിരക്കാരായ എംപവര്‍. മാനസിക ആരോഗ്യം സംബന്ധിച്ച് പ്രാഥമിക അവബോധം വളര്‍ത്തിയെടുക്കാനും ആവശ്യമെങ്കില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുവാനും പരിഹാരങ്ങള്‍ തേടുവാനും ജനങ്ങളെ പര്യാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

കോവിഡ് പ്രതിസന്ധി മാനസാകാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചതായാണ് എംപവര്‍ കണ്ടെത്തിയിട്ടുള്ളത്. ആശങ്ക, വിഷാദം, ഉറക്ക തടസങ്ങള്‍, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നുണ്ട്. തങ്ങളിലേക്കും തങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും നോക്കുവാന്‍ പ്രേരിപ്പിക്കുകയാണ് മനസിനോടു കരുണ കാട്ടു എന്ന സന്ദേശവുമായുള്ള പ്രചാരണങ്ങളിലൂടെ ഉദ്ദേശിച്ചത്. നിങ്ങള്‍ക്കു പ്രശ്‌നങ്ങളുണ്ട് എന്നത് അത്ര വലിയ പ്രശ്‌നമല്ല. പക്ഷേ, അതിനു പരിഹാരം തേടാനൊരുങ്ങുന്നില്ല എന്നത് വളരെ വലിയ പ്രശ്‌നമാണ് എന്ന സന്ദേശവും ഇതിലൂടെ ഉയര്‍ത്തിക്കാ ണിക്കാനായി.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ നാം വളരെ മുന്നേറിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും മാറ്റേണ്ടതുണ്ടെന്ന് എംപവര്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നീരജ ബിര്‍ള ചൂണ്ടിക്കാട്ടി. മറ്റു രീതിയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമല്ലാത്തവരിലേക്ക് എത്തിച്ചേരുവാനാണ് മനസിനോടു കരുണ കാട്ടു എന്ന നീക്കത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ടത്. വെല്ലുവിളികളുടേതായ ഇക്കാലത്ത് എല്ലാവരിലും ക്രിയാത്മക മാറ്റം എത്തിക്കാനാവുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും നീരജ ബിര്‍ള പറഞ്ഞു.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിനായി നിങ്ങളെ കേള്‍ക്കാം എന്ന പേരില്‍ 20 മിനിറ്റു നീളുന്ന സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് പരിപാടികളും ആഗോള മാനസികാരോഗ്യ ദിനത്തില്‍ എംപവര്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും മാനസികാരോഗ്യ പിന്തുണയ്ക്കു വേണ്ടി സൂം കോള്‍ വഴി എംപവറിലെ വിദഗ്ദ്ധരെ സമീപിക്കാനുള്ള അവസരമൊരുക്കിയിരുന്നു.

 

TAGS: M POWER |