ആസ്റ്ററിന് ദുബായില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തിന് അനുമതി

Posted on: February 14, 2020

കൊച്ചി : പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയറിന്, യു. എ. ഇ. സര്‍ക്കാര്‍ ദുബായില്‍ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു.

നേരത്തെ വിദേശ നിക്ഷേപകര്‍ക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാന്‍ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈയിടെ യു. എ. ഇ. സര്‍ക്കാര്‍, ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയിരുന്നു. അതില്‍ ആരോഗ്യ പരിപാലന മേഖലയും ഉള്‍പ്പെടുത്തിയതോടെയാണ് ആസ്റ്ററിന് 100 ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം വൈകുന്നത്.

തങ്ങളുടെ ജി. സി. സി. ബിസനിസിന്റെ 80 ശതമാനവും ദുബായിലാണെങ്കില്‍, ഇവിടത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കൊണുന്നുവെന്ന് ആസ്റ്റരര്‍ ഡി. എം. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായിലെ അനുബന്ധ കമ്പനികളുടെ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.