മജീദ് അൽ ഫുട്ടൈമിന്റെ മാൾ ഓഫ് ഈജിപ്ത് മാർച്ചിൽ തുറക്കും

Posted on: September 12, 2016

mall-of-egypt-big

 

ദുബായ് : മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് കെയ്‌റോയിൽ നിർമ്മിക്കുന്ന മാൾ ഓഫ് ഈജിപ്ത് അടുത്ത വർഷം മാർച്ചിൽ തുറക്കും. അൽ വത്ത റോഡിൽ 673 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് മാൾ ഓഫ് ഈജിപ്ത് നിർമ്മിക്കുന്നത്.

മാൾ ഓഫ് ഈജിപ്തിൽ 350 ലേറെ ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, കൺവീനിയൻസ് ഔട്ട്‌ലെറ്റുകളും 50 ലേറെ ഫുഡ് ആൻഡ് ബീവറേജസ് ഔട്ട്‌ലെറ്റുകളും മുണ്ടാകും. ആഫ്രിക്കയിലെ ആദ്യത്തെ സ്‌കീ സ്ലോപ്പ് – സ്‌കീ ഈജിപ്ത്, വോക്‌സ് സിനിമാസിന്റെ സിനിപ്ലെക്‌സ് എന്നിവയും മാളിന്റെ മുഖ്യ ആകർഷണങ്ങളാണ്. 165,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള മാൾ ഓഫ് ഈജിപ്തിൽ 6,500 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമുണ്ട്.

നിരവധി ആഗോള ബ്രാൻഡുകൾക്ക് ഈജിപ്തിലേക്കുള്ള പ്രവേശന കവാടമാണ് മാൾ ഓഫ് ഈജിപ്ത് എന്ന് മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് വ്യക്തമാക്കി. മിഡിൽഈസ്റ്റ് ആഫ്രിക്ക മേഖലയിലായി മജീദ് അൽ ഫുട്ടൈമിന് 20 ഷോപ്പിംഗ് മാളുകളാണുള്ളത്.