മാൾ ഓഫ് ഒമാൻ 2020 ൽ പൂർത്തിയാകും

Posted on: September 12, 2016

mall-of-oman-big

മസ്‌ക്കറ്റ് : മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് ഒമാനിലെ നിക്ഷേപം വർധിപ്പിച്ചു. ഒമാനിൽ നിക്ഷേപം 2020 ഓടെ 515 ദശലക്ഷം ഒമാനി റിയാൽ ആകുമെന്ന് മജീദ് അൽ ഫുട്ടൈം അറിയിച്ചു. മാൾ ഓഫ് ഒമാൻ 2020 ൽ പൂർത്തിയാകും. 275 ദശലക്ഷം ഒമാനി റിയാലാണ് മുതൽമുടക്ക്.

സിറ്റി സെന്റർ സോഹർ (45 ദശലക്ഷം റിയാൽ), സിറ്റി സെന്റർ സൂർ (15 ദശലക്ഷം റിയാൽ), മാജിക് പ്ലാനറ്റ്, കാരിഫോർ, വോക്‌സ് സിനിമാസ് (180 ദശലക്ഷം റിയാൽ) എന്നിവയാണ് മജീദ് അൽ ഫുട്ടൈമിന്റെ ഒമാനിലെ മറ്റ് പദ്ധതികൾ. ഈ പദ്ധതികളെല്ലാം കൂടി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 42,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മജീദ് അൽ ഫുട്ടൈം ഗ്രൂപ്പ് വ്യക്തമാക്കി.

സുൽത്താനേറ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ, ലിഷർ, എന്റർടെയ്ൻമെന്റ് ഡെസ്റ്റിനേഷനായിരിക്കും 137,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന മാൾ ഓഫ് ഒമാൻ. ഒമാനിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്‌നോപാർക്ക്, 8,000 ചതുരശ്ര മീറ്റർ പ്ലേ ഏരിയ, എഡ്യുടെയ്ൻമെന്റ് സെന്റർ, ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററായ മാജിക് പ്ലാനറ്റ്, 13,200 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള കാരിഫോർ ഹൈപ്പർമാർക്കറ്റ്, 292 മുറികളുള്ള ഹോട്ടൽ എന്നിവ മാൾ ഓഫ് ഒമാന്റെ ഭാഗമായിരിക്കും.