ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് ബിസിനസ് ലീഡർ ഓഫ് ദ ഇയർ

Posted on: September 12, 2016

dubai-airports-ceo-paul-gri

ദുബായ് : ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സിനെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. വ്യോമയാന മേഖലയിലെ ബിസിനസ് ലീഡർ ഓഫ് ദ ഇയർ ആയും അദേഹം നാമനിർദേശം ചെയ്യപ്പെട്ടു. ദുബായ് എയർപോർട്ട്‌സ് സിഇഒ ആയി 2007 ൽ നിയമിതനായ അദേഹം ടെർമിനൽ 3, കോൺകോഴ്‌സ് ബി, ദുബായ് വേൾഡ് സെൻട്രൽ എന്നിവ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഗൾഫ് ബിസിനസ് മാഗസിൻ ഏർപ്പെടുത്തിയ പുരസ്‌കാരം ദുബായിൽ നടന്ന ചടങ്ങിൽ പോൾ ഗ്രിഫിത്ത്‌സിന് സമ്മാനിച്ചു. 9 വ്യവസായ മേഖലകളിൽ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 2016 ലെ പുരസ്‌കാരങ്ങൾക്ക് തെരഞ്ഞെടുത്തത്.