സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജ്യത്തെ അഭിസംബോധന ചെയ്തു

Posted on: February 24, 2020

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജ്യത്തെ അഭിസംബോധന ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തിന് ശേഷം 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പൂര്‍ത്തിയായ ശേഷമാണ് സുല്‍ത്താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സുല്‍ത്താന്‍ ജനങ്ങള്‍ക്കുള്ള സന്ദേശവുമായി എത്തുന്നത്.

ഒമാന്‍ ടിവി സുല്‍ത്താന്റ പ്രഭാഷണം ലൈവ് സംപ്രേക്ഷണം ചെയ്തു സുല്‍ത്താന് ആശംസകളുമായി സ്വദേശികളും വിദേശികളും സാമൂഹിക മാധ്യമങ്ങളിലെത്തി.

സുല്‍ത്താന്‍ ഖാബൂസിന്റെ കാഴ്ചപ്പാടുകളുമായി രാജ്യം മുന്നോട്ടുപോകുമെന്ന് സുല്‍ത്താന്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു

TAGS: Sultan Haitham |