06
Monday
May 2024
May 2024
തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഒമാൻ
Posted on: October 23, 2019
മസ്കറ്റ് : ആഗോളതലത്തിൽ തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒമാന് ഒന്നാം സ്ഥാനം. വേൾഡ് ഇക്ണോമിക് ഫോറം തയാറാക്കിയ ഈ വർഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോർട്ടിലാണ് ഒമാൻ ആദ്യ സ്ഥാനത്തെത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കുറവ്, നീതിന്യായ സ്വാതന്ത്ര്യം, തൊഴിലാളികളുടെ വൈവിധ്യം, എന്നിവയിൽ അറബ് ലോകത്ത് രണ്ടാം സ്ഥാനവും സുൽത്താനേറ്റ് ഓഫ് ഒമാൻ സ്വന്തമാക്കി.
ആഗോളതലത്തിൽ 53 ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ആറുമതുമാണ് ഒമാൻ. 141 ലോകരാജ്യങ്ങളെയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തീവ്രവാദ മുക്തം, ഉപഭോക്തൃ വില സൂചികയിലെ വാർഷിക മാറ്റം തുടങ്ങിയ വിവിധ സൂചകങ്ങളിൽ ആഗോള നിലവാര സ്ഥാനം നേടിയത് ഒമാൻ നില മെച്ചപ്പെടുത്തി
TAGS: Oman | Sultanate Of Oman | World Economic Forum |
News in this Section