April 2024
പെപ്സിയും യാഷും ഒരുമിക്കുന്ന കാമ്പെയ്ന് പുറത്തിറങ്ങി
Posted on: March 13, 2024
കൊച്ചി : നൂറ്റാണ്ടിലേറെ പഴക്കമുള്ള പോപ്പ് സംസ്കാര പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പെപ്സി പുതിയ ആഗോള ബ്രാന്‍ഡിംഗ് അവതരിപ്പിച്ചു. അതിന്റെ ഭാഗമായി, പെപ്സിയും സൂപ്പര്‍സ്റ്റാര്‍ യാഷും ഒരുമിക്കുന്ന ‘യേ ദില്‍ മാംഗേ മോര്’ ക്ലാസിക് കാമ്പെയ്നും ഇന്ത്യയില്‍ തുടക്കം കുറിച്ചു.
യുവാക്കളെ കൂടുതല്‍ കാര്യങ്ങള്‍ക്കായി എപ്പോഴും പരിശ്രമിക്കാനും സാമൂഹിക മാനദണ്ഡങ്ങളില്‍ നിന്ന് മോചനം നേടി അവരുടെ തനിമ പൂര്‍ണ്ണഹൃദയത്തോടെ ഉള്‍ക്കൊള്ളാനും പ്രേരിപ്പിക്കുന്നതാണ് കാമ്പെയ്ന്. ജീവിതത്തിലെ വെല്ലുവിളികള്‍ക്കിടയിലും, മടികൂടാതെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന് പരസ്യം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
യുവാക്കളുമായുള്ള അഗാധമായ ബന്ധത്തിന്റെ ആഘോഷമാണ് ‘യേ ദില്‍ മാംഗേ മോര്’ കാമ്പെയ്ന്റെ സമാരംഭം എന്നും സൂപ്പര്‍ സ്റ്റാര്‍ യാഷ് അതിനു നേതൃത്വം നല്‍കുന്നുതില്‍ സന്തോഷമുണ്ടെന്നും പെപ്സികോ ഇന്ത്യയിലെ പെപ്സി കോള വിഭാഗം മേധാവി ഷൈല്‍ജ ജോഷി പറഞ്ഞു. തന്റെ ഹൃദയത്തോട് ചേര്‍ന്ന അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യേ ദില്‍ മാംഗേ മോര് കാമ്പെയ്ന് എന്ന് യാഷ് പറഞ്ഞു. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയിലുള്ള പെപ്സി ഇപ്പോള്‍ ലഭ്യമാണ്.