May 2024
ബജാജ് അലയന്‍സ് ലൈഫും സറ്റീന്‍ ക്രെഡിറ്റ് കെയറും കവര്‍ഫോക്സുമായി സഹകരിക്കും
Posted on: February 21, 2024
കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്സി ആയ സറ്റീന്‍ ക്രെഡിറ്റ് കെയറും ഗ്രാമീണ മേഖലകളിലെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യത വര് ധിപ്പിക്കാന് ഇന്‍ഷൂറന്‍സ് ബ്രോക്കിംഗ് സ്ഥാപനമായ കവര്‍ഫോക്സുമായി തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു.
സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വായ്പകള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്റെ പ്രത്യേകമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ വഴി പരിരക്ഷ നേടാനാവും. കവര്‍ഫോക്സിന്റെ അടിസ്ഥാന സൗകര്യങ്ങളാകും ഇന്‍ഷൂറന്‍സ് വില്പനയ്ക്കും സേവനങ്ങള്‍ക്കുമായി ഡിജിറ്റല്‍ രീതിയില്‍ പ്രയോജനപ്പെടുത്തുക.
സാമ്പത്തിക സുരക്ഷ നല്‍കുകയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് സഹകരണമെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ ദീരജ് സെഹ്ഗാള്‍ പറഞ്ഞു.
സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്തു കൊണ്ട് മുന്നേറുന്ന തങ്ങള്‍ മൂന്നു ദശലക്ഷത്തിലേറെ വരുന്ന തങ്ങളുടെ കുടുംബത്തിന് പരിരക്ഷയുടെ കവചം കൂടി ലഭ്യമാക്കുകയാണെന്ന് സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എച്ച് പി സിങ് പറഞ്ഞു.
ഗ്രാമീണ, വിദൂര മേഖലകളിലുള്ള ജനങ്ങളെ ശാക്തീകരിക്കുന്നതാണ് ഈ നീക്കമെന്ന് കവര്‍ഫോക്സ് ഗ്രൂപ് ഓഫ് കമ്പനീസ് സിഇഒ സഞ്ജിബ് ഝാ പറഞ്ഞു.
TAGS: Bajaj Allianz Life | Coverfox | Satin Creditcare |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് വീര്‍ അവതരിപ്പിച്ചു
ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനവുമായി ബജാജ് അലയന്‍സ് ലൈഫിന്റെ ആനുവിറ്റി പദ്ധതി
മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേഷനുമായി ബജാജ് അലയന്‍സ് ലൈഫ്
ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി
ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തെ ഏറ്റവും സമഗ്രമായ വാട്ട്സാപ്പ് സേവനവുമായി ബജാജ് അലയന്‍സ് ലൈഫ്