ജോസ് ആലുക്കാസ് ആന്ധ്രാപ്രദേശിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: February 19, 2024

ആന്ധ്രാപ്രദേശ് : ജോസ് ആലുക്കാസിന്റെ ആന്ധ്രാപ്രദേശിലെ പുതിയ ഷോറൂം മദനപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംഎല്‍എ മുഹമ്മദ് നവാസ് ബാഷഷോറൂം ഉദ്ഘാടനം ചെയ്തു. മദനപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വരപന മനുജ റെഡ്ഡി മുഖ്യാതിഥിയായി. സിനിമാതാരംപായല്‍ രജപുത് വിശിഷ്ടാതിഥിയായി. ചടങ്ങില്‍ മാനേജിംഗ് ഡയറക്റ്റര്‍മാരായ വര്‍ഗീസ് ആലുക്കപോള്‍ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന ഓഫറായി, ഏറ്റവും കുറഞ്ഞത് 50,000 രൂപയുടെ സ്വര്‍മാഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി 21 വരെ സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. വജ്രാഭരണങ്ങള്‍ക്ക് 20%, പ്ലാറ്റിനത്തിന് 7% എന്നിങ്ങനെയാണ് കിഴിവ്. പുതിയഎച്ച്‌ഐഡി ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളായി പഴയ സ്വര്‍ണം മാറ്റിവാങ്ങാനും അനുബന്ധ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള സൗകര്യം ഷോറുമിലുണ്ട്. കൂടാതെ വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളോടെ സ്വര്‍ണം വാങ്ങാം. ഓരോ പര്‍ച്ചേസിനൊപ്പവും പ്രത്യേക ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

പുതിയ ഷോറൂമില്‍ സ്വര്‍ണം,ഡയമണ്ട്, പ്ലാറ്റിനം, എന്നിവയുടെ വൈവിധ്യവും ആകര്‍ഷകവുമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ ജോസ് ആലുപറഞ്ഞു.