ആമസോണ്‍ ഇന്ത്യ ‘സ്വഛതാ സ്റ്റോര്‍’ ആരംഭിച്ചു

Posted on: February 2, 2024

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാന്‍ ആമസോണ്‍ ‘സ്വഛതാ സ്റ്റോര്‍’ ആരംഭിച്ചു. വ്യാപാരികള്‍, എസ്എംഇകള്‍, നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്ന് വാക്വം ക്ലീനര്‍, സാനിട്ടറിവെയര്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, മോപ്സ് & ബ്രൂംസ് എന്നിങ്ങനെ 20,000-ത്തിലധികം ക്ലീനിംഗ് ഉല്‍പന്നങ്ങള്‍ക്ക് ‘ആമസോണ്‍ സ്വഛത സ്റ്റോര്‍’ മികച്ച ഡീലുകള്‍ ഓഫര്‍ ചെയ്യും.ദേശീയ ശുചിത്വ ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച സ്റ്റോര്‍, രാജ്യത്താകെ ഉപഭോക്താക്കളുടെ ഇടയില്‍ വൃത്തിയും ശുചിത്വവും സംബന്ധിച്ച് അവബോധം സൃഷ്ടിക്കും.

സര്‍ക്കാരിന്റെ ”ക്ലീന്‍ ഇന്ത്യ” എന്ന വീക്ഷണത്തിന് പിന്തുണയേകുന്നത് അഭിമാനകരമാണെന്ന് ആമസോണ്‍ ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബിസിനസ് വൈസ് പ്രസിഡന്റ് കണ്‍ട്രി മാനേജരായ മനീഷ് തിവാരി പറഞ്ഞു.