അഷ്ടവൈദ്വന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസിന് ആയുര്‍വേദ് ത്രിഗുണ്‍ പുരസ്‌കാരം

Posted on: January 27, 2024

മുംബൈ : വൈദ്യരത്‌നം ഗ്രൂപ്പ് മാനെജിംഗ് ഡയറക്റ്റര്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്, വൈദ്യ ബഹസ്പതി ദേവ് ത്രിഗുണ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആയുര്‍വേദ് ത്രിഗുണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.

താനെയില്‍ നടന്ന ഓള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസ് 2024ല്‍ കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക് പുരസ്‌കാരം സമ്മാനിച്ചു. പത്മഭൂഷണ്‍ വൈദ്യ ദേവേന്ദ്ര ത്രിഗുണ, ആയുഷ് മന്ത്രാലയംസെകട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ആയുഷ് മന്ത്രാലയം ഉപദേശകന്‍ വൈദ്യ മനോജ് നെസാരി എന്നിവരുടെ സാന്നിധ്യത്തിലാ
യിരുന്നു പുരസ്‌കാരദാനം.

കേരളത്തിലെ പ്രമുഖ അഷ്ടവൈദ്യ കുടുംബമായ തൈക്കാട്ടുശേരിയിലെ എളയിടത്ത് തൈക്കാട്ട് മൂസ് കുടുംബാംഗമാണ് അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്. അഷ്ടാംഗ ഹൃദയത്തില്‍ പ്രതിപാദിക്കുന്ന ആയുര്‍വേദത്തിലെ എട്ട് ശാഖകളിലും പ്രാഗത്ഭ്യമുള്ളവരാണ് വൈദ്യന്‍മാര്‍, കേരളീയ ആയുര്‍വേദത്തിന് അഷ്ടവൈദ്യന്മാരുടെ സംഭാവന നിസ്തുലമാണ്.