റിപ്പബ്ലിക് ദിന മെഗാ ഓഫറുകളുമായി വി

Posted on: January 26, 2024

കൊച്ചി: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ അവതരിപ്പിച്ചു. വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകളില്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്.

365 ദിവസം വാലിഡിറ്റിയുള്ള 3099 രൂപ റീചാര്‍ജ് പ്ലാന്‍ 75 രൂപ ഡിസ്‌കൗണ്ടിന് ശേഷം 3024 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡാറ്റ 50 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന ഡാറ്റ 780 ജിബിയുമാണ്. 180 ദിവസം വാലിഡിറ്റിയുള്ള 1449 രൂപ റീചാര്‍ജ് പ്ലാന്‍ 50 രൂപ ഡിസ്‌കൗണ്ടിന് ശേഷം 1399 രൂപയ്ക്ക് ലഭ്യമാണ്, ഇതില്‍ സൗജന്യ ഡാറ്റ 30 ജിബിയും, മൊത്തം സൗജന്യമായി ചേര്‍ക്കുന്ന ഡാറ്റ 270 ജിബിയുമാണ്.

179 രൂപ, 195 രൂപ, 199 രൂപ, 239 രൂപ എന്നീ റീചാര്‍ജുകളില്‍ 50 രൂപ ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും അതോടൊപ്പം 299 രൂപയുടെ ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. ഈ ഓഫറിന്റെ ഭാഗമായി അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റ, വീക്കെന്‍ഡ് ഡാറ്റ റോള്‍-ഓവര്‍ തുടങ്ങിയ ഹീറോ ആനുകൂല്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.

2899 രൂപയുടെയും 3099 രൂപയുടെയും പ്ലാനുകളില്‍ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50ജിബി അധിക ഡാറ്റ ലഭിക്കും. 3099 രൂപയുടെ പ്ലാനില്‍ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30ജിബി അധിക ഡാറ്റ ലഭിക്കും.

ഇതുകൂടാതെ രാജ്യത്തെ യുവജനങ്ങള്‍ക്കായി ഇന്‍ഫോ എഡ്ജിന്റെ പ്രമുഖ ബ്ലൂ കോളര്‍ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ജോബ് ഹായ്‌ക്കൊപ്പം സഹകരിച്ച് 2024 ജനുവരി 26 മുതല്‍ ജനുവരി 31 വരെ വി ‘ജോബ് മേള’ അവതരിപ്പിച്ചു. വി ജോബ് മേളയിലൂടെ ടെലികോളര്‍, സെയില്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, ബാക്ക് ഓഫീസ്, ഗ്രാഫിക് ഡിസൈനര്‍, ഡെലിവറി, സെക്യൂരിറ്റി ഗാര്‍ഡ് എന്നിങ്ങനെ 45-ലധികം വിഭാഗങ്ങളിലായി 5 ലക്ഷത്തിലധികം ജോലികള്‍ വി ആപ്പില്‍ ലഭ്യമാണ്. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വി ആപ്പില്‍ ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളെ മികച്ച സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കാനും, ഇന്റ്‌റര്‍വ്യൂ വിജയിക്കാനും സഹായിക്കുന്ന ജോബ് മേള ഇന്റര്‍വ്യൂ ടിപ്പ്സുകളെ കുറിച്ച് അനുയോജ്യമായ ഹ്രസ്വ വീഡിയോകളും വി ആപ്പില്‍ ലഭ്യമാണ്.

TAGS: Vi App |