ആസ്റ്റര്‍ ന്യൂട്രിക്കോണ്‍ 2023 സംഘടിപ്പിച്ചു

Posted on: November 22, 2023

കൊച്ചി : കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ആസ്റ്റര്‍ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റേറ്റിക്‌സ് വിഭാഗത്തിന്റെയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാരന്ററല്‍ ആന്റ് എന്ററല്‍ ന്യൂട്രീഷന്റെ (ഐ.എ.പി.ഇ.എന്‍) ജി.ഐ കോര്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആസ്റ്റര്‍ ന്യൂട്രിക്കോണ്‍ 2023 സംഘടിപ്പിച്ചു. കൊച്ചി ആബാദ് പ്ലാസയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ അഫയേഴ്‌സ് വിഭാഗം ഡയറക്ടര്‍ ഡോ. ടി.ആര്‍ ജോണ്‍ നിര്‍വഹിച്ചു.

മെഡിക്കല്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ തകരാറുകളും പോഷകാഹാര ഭക്ഷണക്രമവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ആസ്റ്റര്‍ ന്യൂട്രിക്കോണ്‍ സംഘടിപ്പിച്ചത്. നവംബര്‍ 17, 18 തീയതികളില്‍ നടന്ന ആസ്റ്റര്‍ ന്യൂട്രിക്കോണില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഡയറ്റീഷ്യന്മാര്‍ തുടങ്ങി 200-ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ന്യൂട്രീഷന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.

ആസ്റ്റര്‍ ന്യൂട്രിക്കോണിന്റെ ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ഇസ്മായില്‍ സിയാദ്, ഡോ. ജി.എന്‍ രമേഷ്, ബെംഗളൂരു ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നരേഷ് ബട്ട്, ഐ.എ.പി.ഇ.എന്‍ പ്രസിഡന്റ് ഡോ. പി.സി വിനയകുമാര്‍, ജി.ഐ. കോര്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സന്‍ ഡോ. ബിജു പൊറ്റക്കാട്ട്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് വിഭാഗം ചീഫ് ഹെഡ് ധന്യ ശ്യാമളന്‍, ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റേറ്റിക്‌സ് വിഭാഗം മേധാവി സൂസന്‍ ഇട്ടി, ഐ.എ.പി.ഇ.എന്‍) ജി.ഐ കോര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റും ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ക്ലിനിക്കില്‍ ഡയറ്റീഷ്യനുമായ ശിവശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.