May 2024
ജനസുരക്ഷ പദ്ധതികള്‍ക്ക് കൂടുതല്‍ പിന്തുണയുമായി എസ്ബിഐ
Posted on: October 21, 2023
കൊച്ചി : സര്‍ക്കാരിന്റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്പശാല സംഘടിപ്പിച്ചു. പ്രധാന് മന്ത്രി ജീവന് ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന് മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്താനും അര്‍ഹരായ എല്ലാ ജനങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലുമാണ് ശില്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രതിവര്‍ഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികള്‍ യഥാക്രമം ലൈഫ് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സ് നല്കുന്നു. കേരളം, തമിഴ്നാട്, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ബിഐയുടെ എല്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാരും നോഡല്‍ ഓഫിസര്‍മാരും എസ്എല്‍ബിസി ഉദ്യോഗസ്ഥരും ശില്പശാലയില് പങ്കെടുത്തു.
എസ്ബിഐയുടെ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തി അര്‍ഹരായ എല്ലാ ജനങ്ങളേയും ജനസുരക്ഷ പദ്ധതിയില്‍ ചേര്‍ക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ശില്പശാലയില് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ (എഫ്ഐ) ഡോ. പി.സി. സാബൂ പറഞ്ഞു. ഹൈദരാബാദ് സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ രാജേഷ് കുമാര്‍ സംസാരിച്ചു.
TAGS: SBI |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍