എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സും മിര്‍ച്ചിയും സഹകരിക്കുന്നു

Posted on: October 7, 2023

കൊച്ചി സ്പെല്‍ ബീയുടെ 13-ാമത് പതിപ്പ് അവതരിപ്പിക്കാനായി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ നഗര കേന്ദ്രീകൃത മ്യൂസിക് ആന്റ് എന്റര്‍ടൈന്‍മെന്റ് കമ്പനിയുമായ മിര്‍ച്ചിയുമായി സഹകരിക്കും. രാജ്യമെമ്പാടുമുള്ള യുവ മനസുകള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും തങ്ങളുടെ കഴിവുകളില്‍ മികവു നേടാനുമുള്ള അവസരമാണ് ഈ സഹകരണം വഴി ലഭ്യമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്പെല്ലിംഗ് മല്‍സരമായ സ്പെല്‍ ബീയില്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ഗ്രേഡുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. 30 പട്ടണങ്ങളിലെ 350 സ്‌കൂളുകളില്‍ നിന്നായി 3,00,000 വിദ്യാര്‍ത്ഥികള്‍ സ്പെല്‍ ബീയുടെ 13-ാമത് പതിപ്പില്‍ പങ്കെടുക്കും. മുന്നിലെത്തുന്ന 75 വിദ്യാര്‍ത്ഥികള്‍ ദേശീയ സെമി ഫൈനലില്‍ മാറ്റുരക്കും. ഏറ്റവും മുകളിലെത്തുന്ന 16 പേര്‍ക്കു മാത്രമായിരിക്കും ഗ്രാന്റ് ഫൈനലിന് അവസരം. ഇത് ഡിസ്നി പ്ലസില്‍ മാത്രമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വിജയിക്ക് ഒരു ലക്ഷം രൂപയുടെ ഗ്രാന്റ് പ്രൈസും ഹോങ്കോംഗിലെ ഡിസ്നി ലാന്റിലേക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടുത്തിയുള്ള ട്രിപ്പും ലഭിക്കും.

വ്യക്തികള്‍ക്ക് തങ്ങളുടെ എല്ലാ സാധ്യതകളും പുറത്തെടുക്കുവാനുള്ള അവസരം ലഭ്യമാക്കാനാണ് എസ്ബിഐ ലൈഫ് ശ്രമിക്കുന്നതെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ബ്രാന്‍ഡ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്, സിഎസ്ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു. കൃത്യമായ പിന്തുണയും അവസരവും നല്‍കിയാല്‍ എല്ലാ കുട്ടികള്‍ക്കും മികവു കൈവരിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. യുവ മനസുകള്‍ക്ക് തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനുളള സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള പ്രതിബദ്ധതയാണ് സ്പെല്‍ ബീയുമായുള്ള എസ്ബിഐ ലൈഫിന്റെ സഹകരണം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്പെല്‍ ബീയുടെ 13-ാമത് പതിപ്പുമായി ഈ വര്‍ഷം എത്തുമ്പോള്‍ അത് വെറുമൊരു പരിപാടി മാത്രമല്ല, രാജ്യമെമ്പാടുമുള്ള യുവ മനസുകളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള മിര്‍ച്ചിയുടെ പ്രതിബദ്ധത കൂടിയായി മാറുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എനില്‍ സിഇഒ യതീഷ് മെഹിര്‍ഷി പറഞ്ഞു.