മിതാഷി എയർകണ്ടീഷണർ വിപണിയിൽ

Posted on: March 6, 2015

MitashI-AC-big

കൊച്ചി : ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ മിതാഷി, എയർകണ്ടീഷണർ വിപണിയിൽ. എൽഇഡി ടിവി, ഡിവിഡി പ്ലെയേഴ്‌സ്, സ്പീക്കർ സിസ്റ്റം, ടാബ്‌ലെറ്റ്, മൊബൈൽ എന്നിവയാണ് മിതാഷിയുടെ മറ്റ് ഉത്പന്നങ്ങൾ.

ഒരു ടൺ, ഒന്നര ടൺ, രണ്ടു ടൺ ശ്രേണിയിൽ മിതാഷി എയർകണ്ടീഷണർ ലഭ്യമാണ്. ടർബോകൂളിങ്ങ് സംവിധാനം, നിശബ്ദമായ പ്രവർത്തനം, മുറികളുടെ എല്ലാ ഭാഗത്തും ശീതീകരണം, ഇന്ധനലാഭശേഷി, വൈദ്യുതി നഷ്ടം തടയുന്ന 100 ശതമാനം ചെമ്പുകുഴലുകൾ, എൽഇഡി റിമോട്ട് കൺട്രോൾ, ഉപയോഗ സമയം കുറയ്ക്കുന്ന സ്ലീപ്പർ ടൈം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. വില 28,990 രൂപ മുതലാണ്.

മൂന്നു വർഷത്തെ ഉത്പന്ന വാറൻഡിക്കു പുറമെ എയർകണ്ടീഷണർ രംഗത്ത് അപൂർവമായ അഞ്ചുവർഷ കംപ്രസർ വാറന്റിയും ശ്രദ്ധേയമാണ്. പ്രകൃതി സൗഹൃദപരമായ ആർ410 ഗ്യാസ് ആണ് മിതാഷിയിലും ഉപയോഗിച്ചിരിക്കുന്നത്. കാര്യശേഷിയിൽ ഏറ്റവും മികച്ചതാണ് ഈ വാതകം.

ബാക്ടീരിയ, വൈറസ്, അലർജി എന്നിവയിൽ നിന്നും മുറികളിലെ വായുവിനെ മിതാഷി എയർകണ്ടീഷണറിലെ ശുദ്ധീകരണ സംവിധാനം പരിരക്ഷിക്കുമെന്ന് മിതാഷി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് ദുഗാർ അവകാശപ്പെട്ടു. മിതാഷി കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഡിവിഷന് ഇന്ത്യയിൽ 6600-ലേറെ വ്യാപാര-വിതരണ പങ്കാളികളുണ്ട്.