നോ മോര്‍ ഹാഫ് ട്രൂത്ത് ഹാഷ്ടാഗ് ക്യാംപയിനുമായി ലൈസോള്‍

Posted on: July 14, 2023

കൊച്ചി : ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടി ചിലതൊക്കെ ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ് പ്രമുഖ അണുനാശിനി ബ്രാന്റായ ലൈസോള്‍. ലൈസോള്‍ ഇന്ത്യയുടെ നോ മോര്‍ ഹാഫ് ട്രൂത്ത് (nomorehalftruth) എന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ഇതിനോടകം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം രാജ്യത്തെ ഒരു സ്‌കൂളോ അടുക്കളയോ ആണ് ലൈസോളിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. കോടിക്കണക്കിനു വരുന്ന സൂക്ഷമ രോഗാണുക്കളെയാണ് ലൈസോള്‍ ഉപയോഗിച്ച് നശിപ്പിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ സമീറ റെഡ്ഡി, നേഹ ധൂപിയ, ഗുര്‍മീത് ചൗധരി തുടങ്ങിയവര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിന്റെ ഭാഗമായത്.

സാധാരണ ഫിനൈലിന്റെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യുന്ന നോ മോര്‍ ഹാഫ് ട്രൂത്ത് ക്യാമ്പയിന്‍ മേയ് 29നായിരുന്നു ആരംഭിച്ചത്. ഇത്തരം ഫിനൈലുകള്‍ ഉപയോഗിച്ച് തറ തുടക്കുമ്പോള്‍ 50 ശതമാനം രോഗാണുക്കള്‍ മാത്രമേ നശിക്കുകയുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. വിലക്കുറവ് മാത്രം മുന്നില്‍ കണ്ട് ഇവ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജീവന് തന്നെ ഭീഷണിയാകുന്ന നിരവധി രോഗാണുക്കളാണ് ഇതുവഴി ശരീരത്തിലെത്തുന്നത്. അതേസമയം ലൈസോള്‍ ഉപയോഗിക്കുമ്പോള്‍ 99.9 ശതമാനം അണുക്കള്‍ നശിക്കുകയും മുന്നിരട്ടി വൃത്തിയാകുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ഇക്കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിനോടകം 800 മില്യന്‍ കാഴ്ചക്കാരും 50 മില്യനില്‍ അധികം ലൈക്കും ഷെയറുകളും ലഭിച്ചിട്ടുണ്ട്.

TAGS: Lizol |