ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് രാജ്യത്തുടനീളമുള്ള സാന്നിദ്ധ്യം ശക്തമാക്കുന്നു

Posted on: April 29, 2023

കൊച്ചി : ഗോദ്റെജ് ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഇന്ത്യയിലുടനീളമുള്ള സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 2023 സാമ്പത്തിക വര്‍ഷം 1000 പുതിയ കൗണ്ടറുകള്‍ കൂട്ടിച്ചേര്‍ത്തു. ഹോം ലോക്ക് വിഭാഗത്തില്‍ വിപണി പങ്കാളിത്തം 70 ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ ഉത്പ്പന്നങ്ങളോടൊപ്പം ഐഒടി സാധ്യമായ ലോക്കുകളുടെ വിപുലമായ ശേഖരവും ലഭ്യമാക്കുന്നുണ്ട്.

രാജ്യത്തുടനീളമായി 7000 കൗണ്ടറുകളാണ് കമ്പനിക്കുള്ളത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഹോം സേഫുകളുടെയും ലോക്കുകളുടെയും വിപണി ഏതാണ്ട് 300 കോടിയോളം വരും. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയും കണക്കാക്കുന്നു. ഈ ഡിമാന്‍ഡ് കണക്കിലെടുത്താണ് ബിസിനസ് വിപുലമാക്കുന്നതിനായി വിതരണക്കാര്‍, 360 ഡീലര്‍മാര്‍, റീട്ടെയിലുകാര്‍, എംടിഒ ഔട്ട്‌ലെറ്റുകള്‍, സിഓസിഓ(COCO) സ്റ്റോറുകള്‍, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തുടങ്ങിയ ശൃംഖല ശക്തമാക്കുന്നത്.

വീടുകള്‍ക്ക് സെക്യൂരിറ്റി പരിഹാരങ്ങള്‍ നല്‍കി അവരുടെ വസ്തുക്കളും പ്രിയപ്പെട്ടവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും വഴിയൊരുക്കുകയാണ് ഗോദ്റെജ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി 8500 കൗണ്ടറുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഈ വിഭാഗത്തിലെ തങ്ങളുടെ നേതൃത്വം തുടരുമെന്ന് വിശ്വസിക്കുന്നുവെന്നും ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു.