ബജറ്റിൽ കേരളം

Posted on: February 28, 2015

Budjet-big

ന്യൂഡൽഹി : ബജറ്റ് അവതരണത്തിനിടെ ഒരു തവണ മാത്രമാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി കേരളത്തെ പരാമർശിച്ചത്. തിരുവനന്തപുരത്തെ നിഷ് സർവകലാശാലയാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. കേരളത്തിനുള്ള ബജറ്റ് വിഹിതത്തിൽ ഏറ്റവും നേട്ടം കൊച്ചി മെട്രോയ്ക്കാണ്. 872.88 കോടി രൂപയാണ് ബജറ്റിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. മറ്റ് പ്രധാന വകയിരുത്തലുകൾ ചുവടെ

വിക്രം സാരാഭായ് സ്‌പേസ് സെന്റർ 679 കോടി,

റബർ ബോർഡ് 161 കോടി,

കോഫി ബോർഡ് 136 കോടി,

ടീ ബോർഡ് 116 കോടി,

എംപിഇഡിഎ 107 കോടി,

സ്‌പൈസസ് ബോർഡ് 95 കോടി,

ഐഐഎസ്ആർ വലിയമല 51 കോടി,

കൊച്ചിൻ ഷിപ്പ് യാർഡ് 43 കോടി,

ഫാക്ട് 35 കോടി,

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് 17.10 കോടി,

സ്‌പെഷൽ ഇക്‌ണോമിക് സോൺ 6.38 കോടി,

കാഷ്യു ഡവലപ്‌മെന്റ് ബോർഡ് 4 കോടി.