വാര്‍ഡ്വിസാര്‍ഡും ഐക്രിയേറ്റും സഹകരിക്കുന്നു

Posted on: November 23, 2022

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ ഉല്‍പ്പാദകരായ വാര്‍ഡ്വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ട്-അപ്പ് ഇന്‍കുബേറ്ററായ ഐക്രിയേറ്റുമായി സഹകരിക്കുന്നു.

ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഇവി വ്യവസായത്തിന് സാങ്കേതിക വിദ്യയുടെ പുതുയുഗം സൃഷ്ടിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ്വിസാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്ത പറഞ്ഞു.

വാര്‍ഡ്വിസാര്‍ഡുമായുള്ള സഹകരണത്തിലൂടെ ഇന്ത്യന്‍ ഇവി ഇടത്തിലെ മികച്ച സംരംഭകരെ കണ്ടെത്തി ഇന്ത്യന്‍ മൊബിലിറ്റിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന തരത്തില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഐക്രിയേറ്റ് ചീഫ് എക്‌സ്യിക്യൂട്ടീവ് ഓഫീസര്‍ അവിനാഷ് പുനേകര്‍ പറഞ്ഞു.

TAGS: Icreate | WardWizard |