വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റിയുടെ ലാഭത്തില്‍ 81 ശതമാനം വര്‍ധനവ്

Posted on: January 17, 2024

കൊച്ചി : വൈദ്യുത വാഹന രംഗത്തെ നിര്‍മാണ കമ്പനിയായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ 5.70 ശതമാനം അറ്റാദായം കൈവരിച്ചു. നികുതിക്കു മുന്‍പുള്ള ലാഭം 11.50 ശതമാനമാണ്. ലാഭത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 80.94 ശതമാനം വര്‍ധനവാണിത്.

വാര്‍ഡ്വിസാര്‍ഡിന്റെ ജോയ് ഇ-ബൈക്ക് നൂറിലേറെ എക്സിക്ലൂസീവ് ഷോറൂമുകളും 750 ടച്ച് പോയിന്റുകളുമാണ് കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്ത് ആരംഭിച്ചത്.

വില്‍പനയുടെ കാര്യത്തിലുണ്ടായ വര്‍ധനവ് തങ്ങളുടെ പുതിയ പദ്ധതികളില്‍ ജനങ്ങള്‍ക്കുള്ള താല്‍പര്യത്തെയാണു കാണിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

വൈദ്യുത വാഹന അനുബന്ധ സാമഗ്രികള്‍ക്കായുള്ള ക്ലസ്റ്ററിനു വേണ്ടി കമ്പനി ഗുജറാത്ത് സര്‍ക്കാരുമായി രണ്ടായിരം കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്.

 

TAGS: WardWizard |