വാര്‍ഡ് വിസാര്‍ഡ് 2024 ജനുവരിയില്‍ 3,225 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റു

Posted on: February 14, 2024

കൊച്ചി : ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ മുന്നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 ജനുവരിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 3,225 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് 2024 ജനുവരിയില്‍ കയറ്റി അയച്ചത്. 2023 ജനുവരിയേക്കാള് 1,310 യൂണിറ്റുകള്‍ അധികം വിറ്റഴിച്ചു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 146% വര്‍ധനവാണുണ്ടണ്‍ണ്‍ായത്.

അടുത്തിടെ സമാപിച്ച ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024ല്‍ കമ്പനിയുടെ തൂനത ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ആദ്യ ഹൈഡ്രജന്‍ പവേര്‍ഡ് ഇലക്ട്രിക് ഇരുചക്രവാഹന ആശയത്തിന് പുറമേ, ഉയര്‍ന്നതും, വേഗത കുറഞ്ഞതുമായ മോഡലുകളുടെ നിലവിലെ ഉല്പ്പന്ന നിരയും, ജോയ് ഇ-റിക്ക് എന്ന ബ്രാന്‍ഡിന് കീഴില്‍ പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് ത്രീവീലറും വാര്‍ഡ് വിസാര്‍ഡ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിനെ സംബന്ധിച്ചിടത്തോളം 2024 ജനുവരി തങ്ങള്‍ക്ക് ആഹ്ലാദകരമായ തുടക്കമാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 146% വളര്‍ച്ചയ്ക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചു. വൈദ്യുത വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള മികവിനും പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തെ അടിവരയിടുന്നതാണ് ഈ ശ്രദ്ധേയമായ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: WardWizard |