സെപ്റ്റംബര്‍ 7,265 വാഹനങ്ങള്‍ വിറ്റഴിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ

Posted on: October 3, 2022

കൊച്ചി : സെപ്റ്റംബര്‍ മാസത്തില്‍ 7265 വാഹനങ്ങള്‍ വിറ്റഴിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 3177 കാറുകള്‍ ഇന്ത്യക്കകത്തും 4088 കാറുകള്‍ വിദേശത്തേക്കും കയറ്റി അയച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധവാണ് വില്പനയില്‍ ഉണ്ടായിട്ടുള്ളത്.

ആഭ്യന്തര, കയറ്റുമതി വിപണിയിലെ വില്പന വര്‍ധനവില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യമാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

നിസാന്‍ മാഗ്‌നെറ്റ് നിലവില്‍ 15 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നേപ്പാളിലാണ് ഏറ്റവും പുതിയ ലോഞ്ച്.

 

TAGS: Nissan |