ഇന്ത്യന്‍ വ്യോമസേനയുമായുള്ള ധാരണാപത്രം പുതുക്കി എസ്ബിഐ

Posted on: July 8, 2022

കൊച്ചി : രാജ്യത്തെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, വിമുക്ത ഭടന്‍മാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഡിഫന്‍സ് സാലറി പാക്കേജ് (ഡിഎസ്പി) ലഭ്യമാക്കാനുള്ള ധാരണാപത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതുക്കി,

മെച്ചപ്പെടുത്തിയ കോംപ്ലിമെന്ററി പേഴ്‌സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് (ഡെത്ത്) പരിരക്ഷ, എയര്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് (ഡെത്ത്) പരിരക്ഷ, പൂര്‍ണമോ, ഭാഗികമോ ആയ വൈകല്യ പരിരക്ഷ എന്നിവക്കൊപ്പം ഡ്യൂട്ടിക്കിടെ മരണം സംഭവിച്ചാലുള്ള അധിക പരിരക്ഷയും ഡിഎസ്പി പദ്ധതിയിലൂടെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ബാങ്ക് നല്‍കുന്നു. വ്യോമസേനാംഗങ്ങള്‍ മരണപ്പെട്ടാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും ആഡ്ഓണ്‍ പരിരക്ഷയും നല്‍കും.

വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും ഈ പാക്കേജില്‍ കോംപ്ലിമെന്ററി വ്യക്തിഗത അപകട ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടാവും. വീട്, കാര്‍, എക്‌സ്പ്രസ് ക്രെഡിറ്റ് വായ്പകളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍, പ്രോസസിങ് ഫീസില്‍ ഇളവ്, എല്ലാ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും പ്ലാറ്റിനം കാറ്റഗറി ഡെബിറ്റ് കാര്‍ഡ് എന്നിവയും ബാങ്ക് നല്‍കുന്നു.

ഇന്ത്യന്‍ വ്യോമസേനയുമായി സഹകരിക്കാനും തങ്ങളുടെ ഡിഫന്‍സ് സാലറി പാക്കേജിലൂടെ നിരവധി പ്രത്യേകം രൂപകല്‍പന ചെയ്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സാധിച്ചത് അഭിമാനകരമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു.

TAGS: SBI |