യു എസ് ടി ഇസ്രായേലി സ്റ്റാര്‍ട്ട് അപ്പ് വെല്‍ ബീറ്റില്‍ നിക്ഷേപം നടത്തി

Posted on: July 7, 2022

തിരുവനന്തപുരം, : ആരോഗ്യ സാങ്കേതികവിദ്യാ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പടുത്തിക്കൊണ്ട് പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, ബിഹേവിയറല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ആരോഗ്യ സംരക്ഷണത്തിന് മാനുഷിക സ്പര്‍ശം നല്‍കുന്ന മുന്‍നിര ഇസ്രായേലി സ്റ്റാര്‍ട്ടപ്പായ വെല്‍-ബീറ്റ്.എന്ന കമ്പനിയില്‍ നിക്ഷേപം നടത്തി .

പുതുയുഗ സാങ്കേതിക മുന്നേറ്റങ്ങളെ ആരോഗ്യ സംരക്ഷണത്തില്‍ സ്വീകരിക്കുക, സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ ജീവിതങ്ങളെ മാറ്റിമറിക്കുക എന്നീ ലക്ഷ്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യു എസ് ടി യുടെ വെല്‍-ബീറ്റിലെ നിക്ഷേപം. വളരെ നൂതനമായ ഇസ്രായേല്‍ സ്റ്റാര്‍ട്ട്-അപ്പ് സാങ്കേതിക മേഖലയുടെ വിജയഗാഥകളിലൊന്നിനെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന് യു എസ് ടി യുടെ ഈ നിക്ഷേപം വഴി സാധ്യമാകും. യുഎസ്ടിയുടെ വലുപ്പവും വെല്‍-ബീറ്റിന്റെ ചടുലതയുമായി സംയോജിപ്പിക്കുന്ന ഈ തന്ത്രപ്രധാനമായ നിക്ഷേപം ആരോഗ്യ രംഗത്തു നല്‍കുന്ന നേട്ടം വളരെ വലുതാണ്. ആരോഗ്യ രംഗത്തെ സംവിധാനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയും രോഗ പരിചരണത്തില്‍ മെച്ചപ്പെട്ട ബൗദ്ധിക ഇടപെടലുകള്‍ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ ട്രന്‍സ്ഫര്‍മേഷന്‍ മുന്നോട്ടു വയ്ക്കുന്ന സാധ്യതകള്‍ നിര്‍ണ്ണായകമാകും.

വിപണിയില്‍ മികച്ച ട്രന്‍സ്ഫര്‍മേഷന്‍ സൊലൂഷന്‍സ് കൊണ്ടുവരുന്നതിനായി യുഎസ്ടി, ആഗോള സ്റ്റാര്‍ട്ട്-അപ്പ് കമ്മ്യൂണിറ്റിയിലുടനീളമുള്ള അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇന്നവേറ്റര്‍മാര്‍, സംരംഭകര്‍ എന്നിവരുമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, പങ്കാളിത്തങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഞങ്ങള്‍ നേരിട്ട് നിക്ഷേപിക്കുന്നത്. ആ നിക്ഷേപം എന്നു പറയുന്നത് ഉയര്‍ന്നുവരുന്ന ആരോഗ്യ സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ചവയെ പ്രതിനിധീകരിക്കുന്നതുമാണ്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഹെല്‍ത്ത് ടെക് മേഖലയില്‍ വിജയകരമായ ഒരു ഇന്നവേറ്റര്‍ എന്ന നിലയില്‍ വെല്‍-ബീറ്റ് പ്രശസ്തി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അവരെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ് ഫോം വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,’ യു എസ് ടി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സുനില്‍ കാഞ്ചി പറഞ്ഞു.

വെല്‍-ബീറ്റുമായി ചേര്‍ന്നുകൊണ്ടാണ് യു എസ് ടി ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ പേഷ്യന്റ് എന്‍ഗേജ്മെന്റായ സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് (സാസ്) സൃഷ്ടിച്ചിരിക്കുന്നത്. കാലക്രമേണ അത് ഓരോ രോഗിയിലും നിരന്തരമായ പൊരുത്തപ്പെടല്‍ സാധ്യമാക്കുന്നു. പരിചരണ ഘട്ടത്തില്‍ ക്ലിനിക്കിന് വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് അതിലൂടെ നല്‍കുന്നത്. ഇതിനെല്ലാം പുറമെ 1,400-ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കി നേരിട്ടും അല്ലാതെയും രോഗികള്‍ക്ക് രോഗമുക്തിക്കുതകുന്ന വിധത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനാകും.

മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ബന്ധപ്പെട്ട ഉപകരണങ്ങള്‍, സര്‍വേകള്‍ എന്നിവയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്, വെല്‍-ബീറ്റിന്റെ സാങ്കേതികവിദ്യ രോഗികളുമായുള്ള ആശയവിനിമയത്തെ അടിസ്ഥാനമാക്കി മികച്ച ഇടപെടലുകള്‍ സാധ്യമാക്കുന്നതിലൂടെ രോഗപരിചരണത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. യുഎസ്ടിയുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പേഷ്യന്റ് ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍, ഏതൊരു ആരോഗ്യ പരിപാലന സ്ഥാപനത്തിന്റെയും നിലവിലുള്ള സംവിധാനത്തില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് സംവിധാനങ്ങള്‍, പബ്ലിക് ക്ലൗഡ് സേവന ദാതാക്കള്‍ , പേഷ്യന്റ് രജിസ്ട്രികള്‍, നിലവിലുള്ള വെല്‍നസ് അല്ലെങ്കില്‍ കെയര്‍ മാനേജ്മെന്റ് ആപ്ലിക്കേഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

നിലവിലുള്ള വര്‍ക്ക്ഫ്‌ലോകളില്‍ മാറ്റങ്ങള്‍ സംഭവിപ്പിക്കാതെയും, പുതിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് മാറ്റി സ്ഥാപിക്കാതെയും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ് വ്യക്തിഗത ശ്രദ്ധയിലൂന്നി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേഷ്യന്റ് എന്‍ഗേജ്‌മെന്റ് സൊല്യൂഷന്‍. ആശുപത്രികള്‍ക്ക് തങ്ങളുടെ ഐടി നിക്ഷേപങ്ങള്‍ മൂലം കൂടുതല്‍ നേട്ടമുണ്ടാക്കാനും , ഒപ്പം നിലവിലുള്ള സംവിധാനങ്ങളിലൂടെ മികച്ച പ്രതികരണങ്ങള്‍ ഉറപ്പാക്കാനും സാധ്യമാകും.

യു എസ് ടി കണ്ടിനിയോഹെല്‍ത്ത് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ രാജ് ഗോര്‍ലയുടെ അഭിപ്രായത്തില്‍, ‘ഒരു ആശുപത്രിയുടെ നാല് ചുവരുകള്‍ക്ക് പുറത്തേക്ക് ആരോഗ്യപരിചരണം നീളുമ്പോള്‍ യുഎസ്ടി രൂപം നല്‍കിയ ബിഹേവിയറല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ പേഷ്യന്റ് എന്‍ഗേജ്മെന്റ് സൊല്യൂഷന്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളോട് പോലും ഫലപ്രദമായി ഇടപഴകാന്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നു. ഇതുവഴി മെച്ചപ്പെട്ട പരിചരണ ഫലങ്ങളും ഉറപ്പാക്കാനാകുന്നു.’

യു എസ് ടിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വെല്‍-ബീറ്റ് ആവേശഭരിതരാണെന്നും യുഎസ്ടിയുടെ വിപുലമായ അനുഭവസമ്പത്തും പ്രവര്‍ത്തന പാടവവും പ്രയോജനപ്പെടുത്താനുള്ള സഹകരണവും തങ്ങളെ വിജയകരമായി മുന്നോട്ടു പോകാന്‍ സഹായിക്കുമെന്നും, ‘ വെല്‍-ബീറ്റ് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രവിത് റാം ബാര്‍-ഡീ പറഞ്ഞു.

 

TAGS: Ust |