May 2024
300 ഭാഗ്യശാലികള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് സ്പെഷ്യല്‍ എഡിഷന് സ്വര്‍ണനാണയം
Posted on: June 10, 2022
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ സമ്മര്‍ സ്പെഷ്യല്‍ ബൊനാന്‍സ പ്രചാരണപരിപാടിയിലെ 300 ഭാഗ്യശാലികളായ വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍, മേയ് മാസങ്ങളില്‍ കമ്പനിയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയ ഉപയോക്താക്കളില്‍നിന്ന് 300 ഭാഗ്യശാലികളായ വിജയികള്‍ക്കാണ് കല്യാണ്‍ ജൂവലേഴ്സില്നിന്നുള്ള സ്പെഷ്യല്‍ ലിമിറ്റഡ് എഡിഷന് സ്വര്‍ണനാണയം ലഭിക്കുക.
ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. നാല് ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികളുടെ പേരുകള്‍ പ്രത്യേകമായി പ്രഖ്യാപിച്ചു.
ഭാഗ്യശാലികളായ വിജയികള്‍ക്ക് അതത് ഷോറൂമുകളില്വെച്ച് കല്യാണ്‍ ജൂവലേഴ്സ് റീജണല്‍ ബ്രാഞ്ച് മാനേജര്‍മാര്‍ ഏകദേശം 25,000 രൂപ വിലമതിക്കുന്ന സ്പെഷ്യല്‍ ലിമിറ്റഡ് എഡിഷന് സ്വര്‍ണനാണയം കൈമാറുമെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
വിജയികളുടെ പട്ടിക www.kalyanjewellers.net/news-article/raffle-winners-india-april-and-may-2022-campaign.php എന്ന വെബ്സൈറ്റില്‍ ലഭിക്കും.
TAGS: Kalyan Jewellers |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍