മഹേഷ് ബാബു മൗണ്ടന്‍ ഡ്യൂ ബ്രാന്‍ഡ് അംബാസഡര്‍

Posted on: February 5, 2022

കൊച്ചി : മെഗാസ്റ്റാര്‍ മഹേഷ് ബാബുവിനെ മൗണ്ടന്‍ ഡ്യൂ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. മഹേഷ് ബാബുവിനെ ഉള്‍പ്പെടുത്തി മൗണ്ടന്‍ ഡ്യൂ ‘ ഡര്‍ കെ ആഗെ ജീത് ഹേ’ എന്ന പുതിയ കാംപയിനും തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മുകളിലാണ് പുതിയ ക്യാംപയിന്‍ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ഈ കാംപയിന്‍ ഞങ്ങളുടെ പ്രേക്ഷകരെ അവരുടെ ഭയത്തെ മറികടന്ന് വിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി പെപ്സികോ ഇന്ത്യ, മൗണ്ടന്‍ ഡ്യൂ ആന്‍ഡ് സ്റ്റിംഗ് കാറ്റഗറി ഡയറക്ടര്‍ വിനീത് ശര്‍മ പറഞ്ഞു.

ഈ സാഹസിക ചിത്രം എന്റെ പ്രേക്ഷകരെ ശക്തമായി സ്വാധീനിക്കുകയും അവരുടെ ഭയത്തെ ധൈര്യത്തോടെ നേരിടാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ബ്രാന്‍ഡ് അംബാസഡര്‍ മഹേഷ് ബാബു പറഞ്ഞു.

ആധുനികവും പരമ്പരാഗതവുമായ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മൗണ്ടന്‍ ഡ്യൂ സിംഗിള്‍/മള്‍ട്ടി സെര്‍വ് പാക്കുകളില്‍ ലഭ്യമാണ്.