അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങളെ ഇല്ലാതാക്കാന്‍ ലോക നേതാക്കള്‍ ഒത്തുചേര്‍ന്നു

Posted on: January 31, 2022

കൊച്ചി : അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങള്‍ക്കായുള്ള ആഗോള ദിനത്തിന് (ജനുവരി,30) മുന്നോടിയായി, ലണ്ടന്‍ പ്രഖ്യാപനത്തിന്റെ 10 വാര്‍ഷികം ആഘോഷിക്കുതിനും അവഗണിക്കപ്പെടുന്ന’ ഉഷ്ണമേഖലാ രോഗങ്ങളെക്കുറിച്ചുള്ള കിഗാലി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കുതിനുമായി ആഗോള നേതാക്കള്‍ ഒത്തുചേര്‍ന്നു. 2030-ഓടെ അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുത്. ലോകാരോഗ്യ സംഘടനയുടെ നീക്കങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയും 2021-2030 കാലത്തേക്കായുള്ള കര്‍മ പരിപാടികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

തടയാനാവുന്ന ഒരു കൂട്ടം രോഗങ്ങളായ മന്ത്, കുഷ്ഠം, ഡെങ്കു, എല്‍എഫ്, ചികുന്‍ഗുനിയ, കരിമ്പനി തുടങ്ങി ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരായ പോരാട്ടമാണ് ഈ ദിനത്തോടനുബന്ധിച്ചു പ്രധാനമായും ചര്‍ച്ച ചെയ്തത്. പക്ഷേ ഇപ്പോഴും ലോകമെമ്പാടുമുള്ള 1.7 ബില്യണ്‍ ആളുകളെ ബാധിക്കുന്നു. അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങള്‍ വ്യക്തികളെയും മുഴുവന്‍ സമൂഹങ്ങളെയും കടുത്ത ദാരിദ്ര്യത്തില്‍ കുടുക്കുന്നു.

2000ല്‍ രാജ്യത്ത് നിന്ന് ആകെ 2 അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങള്‍ (ഗിനിയ വേം ഡിസീസ്, യോസ്) തുടച്ചുനീക്കപ്പെട്ടു. എന്നിരുന്നാലും, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 54% ഇപ്പോഴും കുറഞ്ഞത് ഒരാളെയെങ്കിലും ബാധിക്കാനുള്ള സാധ്യതയിലാണ്.

ലണ്ടന്‍ പ്രഖ്യാപനം മുതലുള്ള പ്രധാന വിജയങ്ങളില്‍ ഓരോ വര്‍ഷവും ഒരു ബില്യണിലധികം ആളുകള്‍ അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങള്‍ക്കായുള്ള ചികിത്സതേടി എത്തിച്ചേരുന്നു. 1980-കളുടെ മധ്യത്തില്‍ നിര്‍മ്മാര്‍ജ്ജന പരിപാടി ആരംഭിച്ചതിന് ശേഷം, 2021-ല്‍ ആഗോളതലത്തില്‍ 14 ഗിനിയ വിര രോഗ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് പ്രാഥമിക ഡാറ്റ കാണിക്കുന്നു. അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങള്‍ നിര്‍മാര്‍ജനം സാധ്യമാണെന്ന് ഈ പുരോഗതി തെളിയിക്കുന്നു, എന്നിരുന്നാലും, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്.

റുവാണ്ടയുടെ പ്രധാനമന്ത്രി എച്ച്.ഇ. എഡ്വാര്‍ഡ് എന്‍ഗിറെന്റെ, നൈജീരിയയുടെ പ്രസിഡന്റ്, എച്ച്.ഇ. മുഹമ്മദു ബുഹാരി, ടാന്‍സാനിയ പ്രസിഡന്റ് എച്ച്.ഇ. സാമിയ സുലുഹു ഹസ്സനും പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെയും, റെബേക്ക ഗ്രിന്‍സ്പാന്‍(UNCTAD യുടെ സെക്രട്ടറി ജനറല്‍), മാര്‍ക്ക് സുസ്മാന്‍(ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സിഇഒ), തോമസ് ക്യൂനി (ഡയറക്ടര്‍ ജനറല്‍, ഐഎഫ് പിഎംഎ), റീം അല്‍ ഹാഷിമി (യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി), Rt Hon Amanda Milling MP( വിദേശ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ്, യുണൈറ്റഡ് കിങ്ഡം സഹമന്ത്രി) എന്നിവര്‍ ഈ പ്രഖ്യാപനത്തിന്റെ കിക്ക്-ഓഫിനെ പിന്തുണയ്ക്കുന്ന ഗവണ്‍മെന്റ് മേധാവികള്‍.