ഇന്‍വെസ്റ്റ് ഇന്ത്യയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട്അപ്പ് ഇന്നവേഷന്‍ ചലഞ്ച്’ അവതരിപ്പിച്ച് എയര്‍ടെല്‍

Posted on: December 10, 2021

ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഇന്‍വെസ്റ്റ് ഇന്ത്യയുമായി സഹകരിച്ച് ‘എയര്‍ടെല്‍ ഇന്ത്യ സ്റ്റാര്‍ട്ട്അപ്പ് ഇന്നവേഷന്‍ ചലഞ്ച്’ അവതരിപ്പിച്ചു. ‘സ്റ്റാര്‍ട്ട്അപ്പ് നവീകരണ വെല്ലുവിളി’യുടെ ഭാഗമായി തുടക്കക്കാരായ സാങ്കേതിക കമ്പനികളെ വിവിധ വിഭാഗങ്ങളിലായി അവരുടെ പരിഹാരങ്ങളുടെ അവതരണത്തിന് ക്ഷണിച്ചിട്ടുണ്ട്. വിഭാഗങ്ങള്‍ : 5ജി- ഉയര്‍ന്ന വേഗവും കുറഞ്ഞ ഇഴച്ചിലുമുള്ള നവീനമായ ബി2സി അല്ലെങ്കില്‍ ബി2ബി ഉപയോഗ കേസുകള്‍ അല്ലെങ്കില്‍ ആപ്ലിക്കേഷനുകള്‍. ഐഒടി- സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന നൂതന ഐഒടി പരിഹാരങ്ങള്‍.

ക്ലൗഡ് കമ്യൂണിക്കേഷന്‍- ഉപഭോക്തൃ ഇടപെടലും അനുഭവവും മെച്ചപ്പെടുത്താന്‍ കഴിയുന്ന ബി2സി അല്ലെങ്കില്‍ ബി2ബി ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ എഐ, എംഎല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു. ഡിജിറ്റല്‍ പരസ്യം- നൂതനവും അതുല്യവുമായ പരസ്യ ഫോര്‍മാറ്റുകള്‍ സൃഷ്ടിക്കുന്നു – ഡിജിറ്റലും അല്ലാത്തതുമായ, അത് പരസ്യങ്ങളോ ബ്രാന്‍ഡ് പ്രമോഷനുകളോ എന്തായാലും, അന്തിമ ഉപഭോക്താവിന് മികച്ച അനുഭവമാകണം. ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ്- ഇന്ത്യയുടെ ഉള്ളടക്ക സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക അല്ലെങ്കില്‍ സംഗീതം, വീഡിയോ അതുമല്ലെങ്കില്‍ ഗെയിമിംഗ് എന്നിവയില്‍ വിപ്ലവകരമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുക.

അപേക്ഷകള്‍ ജനുവരി 24ന് ക്ലോസ് ചെയ്യും. 2022 ഫെബ്രുവരി 14ന് ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നവേഷന്‍ ചലഞ്ച് സൈറ്റ് സന്ദര്‍ശിക്കുക. മികച്ച 10 വിജയികള്‍ക്ക് കാഷ് പ്രൈസുകള്‍ ലഭിക്കും. കൂടാതെ എയര്‍ടെല്‍ ഇന്നവേഷന്‍ ലാബ് പ്രാപ്യമാകുകയും ചെയ്യും. ഇതുവഴി എയര്‍ടെല്ലിന്റെ നൂതന സാങ്കേതിക ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രയോജനപ്പെടുത്തി അവരുടെ ഉപയോഗ സാധ്യതകള്‍ വര്‍ധിപ്പിക്കാനും എയര്‍ടെല്ലിന്റെ എഞ്ചിനീയറിംഗ് ടീമുകളുമായി സഹകരിച്ച് കൂടുതല്‍ നവീകരിക്കാനും കഴിയും.

10 സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഏതാനും ചിലതിന് എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് പ്രവേശിക്കാനും എയര്‍ടെല്ലിനൊപ്പം അവരുടെ കമ്പനിയെ ഹൈപ്പര്‍ സ്‌കെയില്‍ ചെയ്യാനും ഓഫറുണ്ട്. ഈ പ്രോഗ്രാമിന് കീഴില്‍, ഡാറ്റ, വിതരണം, നെറ്റ്വര്‍ക്ക്, പേയ്‌മെന്റുകള്‍ തുടങ്ങിയ എയര്‍ടെല്ലിന്റെ പ്രധാന പ്ലാറ്റ്‌ഫോം ശക്തികളിലേക്ക് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രവേശനം ലഭിക്കും. കൂടാതെ, എയര്‍ടെല്ലിന്റെ ആഗോള എക്സിക്യൂട്ടീവ് ടീമില്‍ നിന്നുള്ള ഉപദേശങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

TAGS: Airtel |