ഇന്ത്യ സിക്സടിക്കുമ്പോള്‍ ടാക്കോ ബെല്ലില്‍ ഫ്രീ ടാകോ

Posted on: October 9, 2021

കൊച്ചി : സീ എ സിക്‌സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി ടാക്കോ ബെല്‍. ഒക്ടോബര്‍ 24 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു സിക്സ് അടിക്കുമ്പോള്‍, ടാക്കോ പ്രേമികള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ടാക്കോ ബെല്ലില്‍ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും.

ഇന്ത്യ ആദ്യ മത്സരം കളിക്കുന്ന ഒക്ടോബര്‍ 24 ന് കാംപയിന്‍ ആരംഭിക്കും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ടാക്കോ ബെല്‍ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്‌സ്ആപ്പ് ചെയ്ത് ഏത് ഓര്‍ഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്‌സ്ആപ്പ് ക്യുആര്‍ കോഡിലൂടെ ഈ ഓഫര്‍ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യന്‍ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫര്‍ ബാധകമായിരിക്കും.

ഇന്ത്യ സിക്‌സ് അടിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ടാക്കോ സമ്മാനമായി നല്‍കിക്കൊണ്ട് ഞങ്ങള്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ എല്ലാവരും ടാക്കോകള്‍ രുചിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു-യം ബ്രാന്‍ഡ്സ് ഏഷ്യ പസഫിക് ആന്‍ഡ് മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അങ്കുഷ് തുലി പറഞ്ഞു.

ടാക്കോ ബെല്‍ ആരാധകര്‍ക്ക് പുതിയതും ആവേശകരവുമായ അനുഭവങ്ങള്‍ നല്‍കാനുള്ള പ്രതിബദ്ധത ഞങ്ങള്‍ തുടരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമാണ്. വരുന്ന ക്രിക്കറ്റ് സീസണില്‍ ആരാധകര്‍ക്ക് സമ്മാനം നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലുള്ളതാക്കുന്നതിനുമുള്ള നിരവധി മാര്‍ഗങ്ങളിലൊന്നാണ് ക്രിക്കറ്റിനെ ഞങ്ങളുടെ ടാക്കോസുമായി സംയോജിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.

 

TAGS: Taco Bell |