ടാക്കോ ട്യൂസ്ഡേ അവതരിപ്പിച്ച് ടാകോ ബെല്‍

Posted on: July 5, 2023

കൊച്ചി : ചൊവ്വാഴ്ച്ചകളില്‍ ക്രഞ്ചി ടാക്കോക്ക് ഇളവ് ലഭിക്കുന്ന ടാക്കോ ട്യൂസ്ഡേ അവതരിപ്പിച്ച് ടാക്കോ ബെല്‍. ടാക്കോ ബെല്‍ മെനുവില്‍ ഏറ്റവും പ്രചാരമുള്ള ക്രഞ്ചി ടാക്കോക്ക് രണ്ടെണ്ണത്തിന് ചൊവ്വാഴ്്ച്ചകളില്‍ 129 രൂപ വില മാത്രമായിരിക്കും വില. ടാക്കോ ബെല്ലിന്റെ എല്ലാ റെസ്റ്റോറന്റുകളിലും ആപ്പ് വഴിയും ഈ ഇളവ് ലഭ്യമാണ്.

ടാകോ ട്യൂസ്ഡേയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രചാരണത്തിനായി ബാസ്‌ക്കറ്റ് ബോള്‍ ഐക്കണായ ലെബ്രോണ്‍ ജെയിംസിനെയും ടാക്കോ ബെല്‍ രംഗത്തിറക്കി. വെജ്, നോണ്‍-വെജ് എന്നീ രണ്ട് തരങ്ങളിലായി ടാകോ ബെല്ലിന്റെ ക്രഞ്ചി ടാകോ ലഭ്യമാണ്.