കേരളത്തിലെ എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്സിനേഷന്‍ സൗകര്യം ഒരുക്കുന്നു

Posted on: June 2, 2021

കൊച്ചി : രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ സ്റ്റോര്‍, ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മുന്‍നിര ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സംരംഭം.

അപ്പോളോ ആശുപത്രിയുമായി ചേര്‍ന്നാണ് എയര്‍ടെല്‍ ജീവനക്കാരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ സി ഒ ഒ മാരുത് ദില്‍വാരോ അറിയിച്ചു . എയര്‍ടെലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇ കാര്യം വ്യക്തമാക്കുന്നത്. വാക്സിനേഷന്‍ന്റെ മുഴുവന്‍ ചിലവും കമ്പനി വഹിക്കും എന്നും കത്തില്‍ പറയുന്നു .

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടേറിയ ഈ കാലത്ത് വീട്ടിലിരുന്നുള്ള ജോലക്കും പഠനത്തിനും ഡോക്ടര്‍മാരുമായുള്ള കണ്‍സള്‍ട്ടേഷനും വരെ ഈ ജീവനക്കാരുടെ സഹായം അത്യന്താപേക്ഷിതമാണ്. നിലവിലെ സാഹചര്യത്തില്‍ വാക്സിനേഷനായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കി കൊണ്ടാണ് കോവിഡ് പ്രതിരോധത്തില്‍ ടെലികോം മേഖലയിലെ മുന്നണി പോരാളികളായ ഇവര്‍ക്ക് എയര്‍ടെല്‍ കുത്തിവയ്പ്പിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതിലൂടെ വലിയ ഒരു വിഭാഗം അവശ്യ സെര്‍വീസുകളില്‍ പെടുന്ന ഇത്തരത്തിലുള്ളവരുടെ വാക്സിനേഷന്‍ ഉറപ്പു വരുത്താനാകും.

സന്ദേശം അനുസരിച്ച് ഇതിനകം ആരംഭിച്ചു കഴിഞ്ഞ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തെ 35 നഗരങ്ങളിലായി കാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിനേഷന്‍ന്റെ മുഴുവന്‍ ചിലവും പൂര്‍ണമായും കമ്പനി വഹിക്കും .ജീവനക്കാര്‍ക്ക് സൗജന്യമായിരിക്കും. സ്വന്തമായി വാക്സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ ബില്ലും സമര്‍പ്പിച്ചാല്‍ റീ-ഇംബേഴ്സ്മെന്റ് ലഭിക്കും.

എയര്‍ടെലിന്റെ പങ്കാളികള്‍ തങ്ങളുടെ ജീവനക്കാരോട് ഈ അവസരം പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥികണമെന്നും എല്ലാ ജീവനക്കാരും വാക്സിന്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

എയര്‍ടെല്‍ കുടുംബത്തിന്റെ നിര്‍ണായക ഭാഗമായ പങ്കാളികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതില്‍ എയര്‍ടെല്‍ എന്നും മുന്‍ഗണന നല്‍കുന്നു എന്നും സന്ദേശം ചൂണ്ടിക്കാണിക്കുന്നു. സ്റ്റോര്‍ സ്റ്റാഫ്, സര്‍വീസ് സെന്റര്‍ ജീവനക്കാര്‍, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവുകള്‍ തുടങ്ങി പങ്കാളികളുടെ എല്ലാ ജീവനക്കാര്‍ക്കും എയര്‍ടെല്‍ ഈ വര്‍ഷം കോവിഡ് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ സ്ഥിതിഗതികള്‍ ഉടനെ മെച്ചപ്പെടുമെന്നും വേണ്ട സുരക്ഷാ മുന്‍കരുതലുകളോടെ എല്ലാം തുറക്കുമെന്നും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന സന്ദേശം എല്ലാവരുടെയും അഭിപ്രായങ്ങളും തേടുന്നുണ്ട്.

TAGS: Airtel |