അസറ്റ് ഹോംസ് മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചു

Posted on: May 14, 2021

കൊച്ചി : മാതൃദിനം പ്രമാണിച്ച് അസറ്റ് ഹോംസ് മാതൃവന്ദനം പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ, സാമൂഹ്യക്ഷമ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ചലച്ചിത്ര താരവും ലോക കേരളസഭാംഗവും അസറ്റ് ഹോംസിന്റ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളുമായ ആശാ ശരത്പങ്കെടുത്തു.

പത്താമത്തെ വര്‍ഷമാണ് അസറ്റ് ഹോംസ് പരിപാടി സംഘടിപ്പിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം വരെ കമ്പനിയിലെ ജീവനക്കാരുടെ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെന്നും അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു. കോവിഡ് പരിമിതിമൂലം സൂം വഴി സംഘടിപ്പിച്ചപരിപാടിയില്‍ അയ്യായിരത്തിലേറെ അമ്മമാര്‍ പങ്കെടുത്തു.

അസറ്റ് ഹോംസ് ഡയറക്ടര്‍ മാരായ എന്‍. മോഹനന്‍, ഡോ.എം.പി. ഹസ്സന്‍കുഞ്ഞി, സി.വി.റപ്പായി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: Asset Homes |