ജനപ്രതിനിധികള്‍ക്ക് ഇസാഫിന്റെ ആദരം

Posted on: January 7, 2021

തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആദരിച്ചു. ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങ് സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ ഉല്‍ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം. കെ. വര്‍ഗീസ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ മെറീന പോള്‍, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോര്‍ജ് തോമസ്, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ രവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം എല്‍ റോസി എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: ESAF Bank |