ഫിക്കി വെബിനാര്‍

Posted on: August 2, 2020

കൊച്ചി : കോവിഡ് പ്രതിസന്ധിയിലാക്കിയ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാരുകളുടെയും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്.

എം എസ് എം ഇകളുടെ ശാക്തീകരണ പദ്ധതി സംബന്ധിച്ച് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എം എസ് എം ഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എം പളനിവേല്‍, ജെം പോര്‍ട്ടലിന്റെ കേരളത്തിലെ ബിസിനസ് ഫെസിലിറ്റേറ്ററായ മനീഷ് മോഹന്‍, റിസീവബിള്‍സ് എക്‌സഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് സി എഫ് ഒ കൈലാഷ് കുമാര്‍ വാഡിയ, എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, സിഡ്ബി ജനറല്‍ മാനേജര്‍ ചിത്രാ കാര്‍ത്തിക് അലൈ, ഓപ്പണ്‍ നിയോ ബാങ്ക് കോ ഫൗണ്ടര്‍ ഡീന ജേക്കബ്, ഫിക്കി കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് എം ഖാലിദ്, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

TAGS: Ficci |