ഫെഡറല്‍ ബാങ്ക് കുണ്ടന്നൂര്‍ ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി

Posted on: May 31, 2020

കൊച്ചി: നവീകരിച്ച ഫെഡറല്‍ ബാങ്ക് കുണ്ടന്നൂര്‍ ശാഖ മരട് പി.എസ് മിഷന്‍ ഹോസ്പിറ്റലിനു സമീപത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റിയ ശാഖയുടെ പ്രവര്‍ത്തനം സാമൂഹിക അകലം പാലിച്ചുകൊണ്ട് മരട് സെന്റ്. മേരി മഗ്ദലിന്‍ പള്ളി വികാരി ഫാ. ജോസഫ് ചേലാട് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെബര്‍ സുജാത ശിശുപാലന്‍ എ.ടി.എം ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ്വര്‍ക്ക് 1 ബിസിനസ് ഹെഡുമായ ജോസ് കെ മാത്യു , ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ അനില്‍ കുമാര്‍ വി വി, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ ബിനോയ് അഗസ്റ്റിന്‍ , ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരും കുണ്ടന്നൂര്‍ ബ്രാഞ്ച് ഹെഡുമായ ഷെറിന്‍ പി ജോണ്‍, ബ്രാഞ്ചിലെ മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു.