ശ്രീചിത്രയുടെ കോവിഡ് പരിശോധനാ കിറ്റ് വിപണിയില്‍

Posted on: May 22, 2020

തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 150 രൂപയുടെ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് അഗാപ്പെ ചിത്ര മാഗ്ന വിപണിയില്‍. നീതി ആയോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത് പുറത്തിറക്കി.

നിലവില്‍ ഇറക്കുമതി ചെയ്യുന്ന കിറ്റിന് 300 രൂപ വരെയാണു വില. കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ആണ് കിറ്റുകള്‍ നിര്‍മിക്കുക.