ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 200 രൂപവരെ വില കൂടും

Posted on: May 14, 2020


തിരുവനന്തപുരം : മദ്യത്തിന് പത്തുരൂപമുതല്‍ 200 രൂപവരെ ഉയരും. നികുതി വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 17 ന് ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ മദ്യവില്‍പ്പന പുനരാരംഭിക്കാനായേക്കും.

ബിയറിന് പത്തുശതമാനവും മുന്തിയ ഇനം മദ്യത്തിന് 35 ശതമാനംവരെയുമാണ് വില വര്‍ധന. ബിയറിന് 10 മുതല്‍ 15 രൂപവരെയും മദ്യഇനങ്ങള്‍ക്ക് ഫുള്‍ ബോട്ടിലിന് 50 രൂപ മുതല്‍ 200 രൂപവരെയും കൂടും.

ബിവറേജസ് കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തും. വാങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വെര്‍ച്വര്‍ ക്യൂവില്‍ അപേക്ഷിക്കണം. ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.