തേക്ക് ലേലം : നെടുങ്കയത്ത് വിറ്റഴിച്ചത് 52 ലക്ഷത്തിന്റെ തേക്ക്

Posted on: May 12, 2020

നിലമ്പൂര്‍ : ലോക്ക് ഡൗണ്‍ നാളുകളും നിലമ്പൂര്‍ തേക്കിനു സ്വര്‍ണകാലം. നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയില്‍ 52 ലക്ഷം രൂപയുടെ തേക്കു തടികളാണ് ഇ-ലേലത്തില്‍ വിറ്റഴിച്ചത്. ലേലത്തില്‍ ആറു പേര്‍ പങ്കെടുത്തു.

70 ലോട്ടുകളില്‍ 16 ലോട്ടുകള്‍ ലേലത്തില്‍പോയി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലും 16 ലോട്ടുകള്‍ ലേലത്തില്‍ പോയത് നിലമ്പൂര്‍ തേക്കുകള്‍ക്കുള്ള ഡിമാന്‍ഡ് തന്നെയാണ് കാണിക്കുന്നതെന്നും ഉയര്‍ന്ന വില ലഭിച്ചതായും പാലക്കാട് ടിമ്പര്‍ സെയില്‍സ് ഡിഎഫ്ഒ ജി. ജയചന്ദ്രന്‍ പറഞ്ഞു.

പാലക്കാട് വാളയാറില്‍ നടന്ന ലേലത്തില്‍ 12 ലോട്ടുകള്‍ വിറ്റുപോയി. നികുതിയടക്കം 12.50 ലക്ഷം ലഭിച്ചു. മേയ് 14 ന് നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയിലും 22,29 തീയതികളില്‍ നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയിലും , വാളയാര്‍ ടിമ്പര്‍ സെയില്‍സ് ഡിപ്പോയിലും ലേലങ്ങള്‍ നടക്കും. തേക്കു തടികള്‍ ഡിപ്പോകളിലെത്തികാണുന്നതിനു വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് സൗകര്യമൊരുക്കും. പോലീസുമായി ബന്ധപ്പെട്ട് മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്കു പാസ് ലഭ്യമാക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

TAGS: Teak Auction |