പി. എം. കെയേഴ്‌സ് ഫണ്ട് ശേഖരണത്തിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ചുമതല

Posted on: April 7, 2020


കൊച്ചി : കൊറോണ പ്രതിസന്ധി മറികടക്കുന്നതിനായുള്ള പി. എം. കെയേഴ്‌സ് ഫണ്ട് ശേഖരിക്കുന്നതിന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ ചുമതല നല്‍കി. ആര്‍. ടി. ജി. എസ്., എന്‍. ഇ. എഫ്. ടി, ഐ. എം. പി. എസ്, ചെക്ക് (പി. എം. കെയേഴ്‌സ് ഫണ്ടിന്റെ പേരില്‍), ഡി. ഡി. തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സംഭാവനകള്‍ നല്‍കാം.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ നിര്‍ദിഷ്ട സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ഇ. സി. എസ് ആയി നേരിട്ടും സംഭാവന നല്‍കാം. സംഭാവനകള്‍ക്ക് ആദായനികുതി നിയമത്തിന്റെ 80 ജി വകുപ്പു പ്രകാരം 100 ശതമാനം ആദായനികുതി ഇളവു ലഭിക്കും.