ആപ്പിള്‍, ഗൂഗിള്‍ സഹകരണം തേടി ടൊടോക്ക്

Posted on: March 14, 2020

കൊച്ചി: ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിന് ആളുകള്‍ പരസ്പര വിനിമയത്തിനും കൂട്ടുകാരെയും വീട്ടുകാരെയും വിളിക്കാനും ഉപയോഗിക്കുന്ന പ്രമുഖ ആപ്പായ ടൊടോക്ക് ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകളുമായി സഹകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നീക്കം ചെയ്തതുമുതല്‍ അവരുടെ ആവശ്യപ്രകാരമുള്ള മാറ്റങ്ങളെല്ലാം ടൊടോക്ക് ആപ്പില്‍ നടത്തിയിട്ടുണ്ട്. രണ്ടു കമ്പനികളുമായി സഹകരിക്കുന്നതിന് ആകാംഷയോടെ കാത്തിരിക്കുകയാണ് ടൊടോക്ക്. ഇരുവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി ഇരുകൂട്ടരോടും വിളിച്ചും ഇ-മെയിലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അബുദാബിയിലെ ടൊടോക്ക് ഓഫീസ് സന്ദര്‍ശിക്കാനും ഇരുവരെയും കമ്പനി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലൂടെ ആപ്പ് ഇപ്പോഴും സജീവമായി നിലനിര്‍ക്കുന്നുണ്ട്. കോവിഡ്-19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ വൈറസിനെ ചെറുക്കാനായി ലോകം മുഴുവന്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓഫീസുകളും അടച്ചിടുന്ന ഈ വേളയില്‍ ടെലിവര്‍ക്കിങും റിമോട്ട് പഠനത്തെയുമാണ് എല്ലാവരും ആശ്രയിക്കുന്നത്. ടൊടോക്കുമായി സഹകരിച്ച് ആളുകള്‍ക്ക് അനായാസം പരസ്പരം ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കണമെന്ന് ഈ വേളയില്‍ ആപ്പിളിനോടും ഗൂഗിളിനോടും കമ്പനി അഭ്യര്‍ത്ഥിക്കുന്നു.

ആപ്പ് സുരക്ഷിതവും എല്ലാവര്‍ക്കും സൗജന്യവുമാണെന്ന് ആഗോള സമൂഹത്തിന് ടൊടോക്ക് ഉറപ്പു നല്‍കുന്നു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം എഞ്ചിനീയര്‍മാരുടെ സംരംഭമാണ് ടൊടോക്ക്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ കമ്പനി ഉറപ്പു നല്‍കുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയവ ഉപയോഗിക്കുന്ന അതേ സുരക്ഷാ സാങ്കേതികവിദ്യയിലാണ് ടൊടോക്കും പ്രവര്‍ത്തിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരിച്ചെത്തുംവരെ ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ടൊടോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (https://totok.ai/download-android)  നിന്നും ഹുവെയ്, ഷവോമി, ഒപ്പോ, വിവോ ആപ്പ് സ്റ്റോറുകളിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്കപ്യൂര്‍, അപ്പ്ടുഡൗണ്‍, ആപ്‌റ്റോയിഡ്, ഗെറ്റ്ജാര്‍, സോഫ്‌റ്റോണിക്ക് തുടങ്ങിയ സ്റ്റോറുകളിലും ലഭ്യമാണ്.

TAGS: Totok |