ടെലി കോണ്‍ഫറന്‍സിംഗ് സൗജന്യം

Posted on: March 11, 2020

തിരുവനന്തപുരം : കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ ഉദ്ദേഹശിക്കുന്ന സ്ഥാപനങ്ങള്‍ക്കും വെര്‍ച്വല്‍ ക്ലാസ് നടത്താനുദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും പ്രീമിയം ടെലികോണ്‍ഫറന്‍സിംഗ് സേവനങ്ങള്‍ നിശ്ചിത കാലത്തേക്ക് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരം.

വിവിധ സ്ഥലങ്ങളിലിരുന്നു ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ ഫോണ്‍ വഴിയോ, കംപ്യൂട്ടര്‍ വഴിയോ മീറ്റിംഗ് നടത്താനും ക്ലാസെടുക്കാനും കഴിയും. വൈറസിന്റെ പശ്ചാത്തലത്തിലാണ് ടെക് കമ്പനികള്‍ സേവനങ്ങള്‍ സൗജന്യമാക്കിയത്.